ഐഎഎസ് ഇ ക്ലോത്ത് ബാങ്ക്
( An initiative by IASE Thrissur )
എന്താണ് ഐ എ എസ് ഇ ക്ലബ് ബാങ്ക് ?
നമ്മുടെ വീടുകളിൽ മിക്കവാറും ധാരാളം വസ്ത്രങ്ങൾ ഉപയോഗശൂന്യമായി അലമാരകളിൽ നിറഞ്ഞ് ഒരു തടസമായി കിടപ്പുണ്ടാവും.
നമ്മുടെ ചുറ്റിലും ഒന്ന് അന്വേഷിച്ചാൽ ഈ വസ്ത്രങ്ങൾ നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒട്ടനവധി പേരെ നമ്മുടെ ഇടയിൽ കാണുവാൻ സാധിക്കും.
ഇത്തരം വസ്ത്രങ്ങൾ ആവശ്യമുള്ളവർക്ക് ഉള്ള ഒരു ആലയമാണ് ഐ എഎസ് ഇ ക്ലോത്ത്ബാങ്ക് .
ഐ എസ് സി ഇ ക്ലോത്ത്ബാങ്കിൽ ആർക്കും, ഇവിടുത്തെ വിദ്യാർഥികൾക്കും അല്ലാത്തവർക്കും പൊതുസമൂഹത്തിനും ഏതുസമയത്തും വന്നു നിങ്ങൾക്കാവശ്യമുള്ള വസ്ത്രങ്ങൾ ലഭ്യമാണെങ്കിൽ ആരോടും ചോദിക്കാതെ ഒരു പൈസ പോലും നിക്ഷേപിക്കാതെ അതെടുത്ത് ഉപയോഗിക്കാവുന്നതാണ്.
ഐഎഎസ് ഇ കുടുംബത്തിൻറെ നന്മയുടെ ഒരു പുതിയ തലം ആണ് ഈ ക്ലോത്ത്ബാങ്ക് എന്ന ആശയം :
ഈ ആശയം വസ്ത്രങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് പ്രതീക്ഷയോടെ …
അതുപോലെ നിങ്ങളുടെ കയ്യിൽ ഇത്തരം വസ്ത്രങ്ങൾ ധാരാളമുണ്ടെങ്കിൽ അതിനുള്ള ഒരു ശേഖരണം കൂടിയാണ് ഈ സംരംഭം ::
ദയവായി സഹകരിക്കുക.
Dr. C. C BABU CONTROLLER OF EXAMINATIONS, CALICUT UNIVERSITY INAUGURATING THE IASE CLOTH BANK ON 29-11-2021. ALSO SEEN ARE PRINCIPAL DR RAJESWARI K, DR. SURESH KUMAR CHAIRMAN UG BOARD OF STUDIES , CALICUT UNIVERSITY